*ദൈവ നിഷേധികൾ ചിന്തിക്കുന്നില്ലേ ???*
____________
*അന്ധനായ ഒരു വ്യക്തിക്ക് തന്റെ നിഴലിനെക്കുറിച്ചറിയില്ല. ബാഹ്യമായി അങ്ങനെ മനസ്സിലാക്കാന്‍ കഴിയാത്തതു മിഥ്യയാണെന്നു പറയുന്നത് യുക്തിയല്ല. പദാര്‍ത്ഥ പ്രപഞ്ചം അനാദിയാണത്രെ. എന്നാല്‍, അതിന്റെ ഉത്ഭവത്തെക്കുറിച്ചോ അതിനെ സ്വാധീനിച്ച ഡാര്‍ക് ഊര്‍ജവും മെറ്റല്‍ ഊര്‍ജവും കഴിഞ്ഞ് ആത്യന്തികമായ ആ പ്രേരക ശക്തിയെക്കുറിച്ച് ശാസ്ത്രം മൗനം പാലിക്കുന്നു അവിടെ യുക്തിവാദി പരാജയപ്പെടുന്നു. അതിന് ഉത്തരം നല്‍കുന്നത് മതമാണ്.*
*ഐസക് ന്യൂട്ടന്‍ ദൈവത്തെ അംഗീകരിക്കുകയും സ്റ്റീഫന്‍ ഹോക്കിങ്‌സ് അടുത്ത കാലത്ത് വരെ പിന്തുണക്കുകയും ചെയ്തു. പിന്നെ ദൈവമല്ലാത്ത ഒരു പ്രേരക ശക്തി പിന്നിലുണ്ടെന്ന് ഹോക്കിങ്‌സ് തിരുത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ യുക്തിവാദിയും വിശ്വസിക്കുന്നത് ആശയ പ്രപഞ്ചത്തിലാണ്. ആകെ വ്യത്യാസം വരുന്നത് രണ്ടു മാനദണ്ഡങ്ങളിലാണ്. മതം വിശ്വാസത്തെയും യുക്തിയെയും അവതരിപ്പിക്കുമ്പോള്‍ നിരീശ്വരവാദി നിരീക്ഷണത്തെയും യുക്തിയെയും അവലംബിക്കുന്നു. അതിനാലാണ് അവര്‍ പദാര്‍ത്ഥവും ഊര്‍ജവുമാണ് പ്രപഞ്ചത്തിന്റെ അടിത്തറയെന്നും അത് അനാദിയാണെന്നും പറയുന്നത്. മതം അതു ദൈവമാണെന്ന് വ്യാഖ്യാനിച്ചു.*
*അത് ഒരു പക്ഷേ, മനുഷ്യന്റെ ഇന്ദ്രിയാതീത ലോകത്ത് നിന്നും ബോധ തലത്തേക്ക് വരുന്നതാവാം. ഇവ ഭാവിയെക്കുറിച്ച് അറിവു തരികയും പല സവിശേഷതകള്‍ ഉള്‍കൊള്ളുകയും ചെയ്യുന്നു. ദര്‍ശനങ്ങള്‍ എല്ലാം ലഭിക്കുന്നത് ബോധതലത്തിനു ലഭിക്കുന്ന കായികവും മാനസികവുമായ ഉപകരണങ്ങളുടെ മാധ്യമത്തിലൂടെ മാത്രമാണ്. അത് അന്യമായി നില്‍ക്കുന്ന സത്യത്തിന്റെ ആശയരൂപിയായ പ്രതിച്ഛായ മാത്രമാണ്. ബാഹ്യതലം നിലനില്‍ക്കുന്ന പോലെയല്ല മാനസിക രൂപം. പഞ്ചേന്ദ്രിയങ്ങളുടെയോ മാനസികാവയവങ്ങളുടെയോ റിപോര്‍ട്ടുകളെ ആശ്രയിക്കാതെ ശാസ്ത്രകണങ്ങളുടെ ഗണനയില്‍ അനുഭവതലത്തിന്റെ ധാരണ രൂപപ്പെടുന്നുവത്രെ. പക്ഷേ, ശാസ്ത്രത്തിന് അതു ഗ്രാഹ്യമല്ല. കാരണം, ശാസ്ത്രം ധാരണാത്മകജ്ഞാനം മാത്രമാണ്. (Conceptional Knowledge) അപ്പോള്‍ ഈ ലോകത്തു ലഭിക്കുന്ന ദര്‍ശനം ആത്മീയ ലോകത്തിന്റെ ഒരു നിമിഷത്തിന്റെ ഒരംശം മാത്രമേ ഉള്‍ക്കൊള്ളാന്‍ കഴിയൂ. എന്നാല്‍, ഈ ദര്‍ശനം തികഞ്ഞ ബുദ്ധിധര്‍മമാണുതാനും.*
*‘ദസ്തയേവസ്‌കി പറയുന്നു: ”പരിപൂര്‍ണ നിരീശ്വരവാദി ഏറ്റവും പരിപൂര്‍ണമായ വിശ്വാസത്തിലേക്കുള്ള പടികളില്‍ അവസാനത്തേതിനു തൊട്ടുമുമ്പുള്ള പടിയിലാണു നില്‍ക്കുന്നത്. അവസാനത്തെ പടിയിലേക്ക് അവന്‍ കാലെടുത്തുവയ്ക്കുകയും വയ്ക്കാതിരിക്കുകയും ചെയ്യാം. ദൈവശാസ്ത്രജ്ഞനായ അക്വിനാസ് പറയുന്നു. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍, ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണു ദൈവം.(22)*
*ഒരിക്കല്‍ ഹസ്‌റത്ത് അലി(റ) ഒരു നിരീശ്വരവാദിയോട് പറഞ്ഞു: ”നിന്റെ അഭിപ്രായമാണു ശരിയെങ്കില്‍ മരിച്ചുകഴിഞ്ഞാലും എനിക്കൊരു കുഴപ്പവും സംഭവിക്കുകയില്ല. നേരെ മറിച്ച്, ഞാന്‍ പറയുന്നതാണു ശരിയെങ്കില്‍ ദൈവവിശ്വാസിയല്ലാത്ത നിന്റെ സ്ഥിതി മരണാനന്തരം എത്ര പരിതാപകരമായിരിക്കും. ദൈവമുണ്ടോ എന്നു സംശയിച്ച അനുചരനോട്, ആ ചിന്ത പൈശാചികമാണ്, ഇങ്ങനെയൊരു ചിന്ത വന്നാല്‍ ഞാന്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നുവെന്നു പറയട്ടെ എന്നു നബി(സ്വ) പറഞ്ഞു. (23)*________________
🖋🖋🖋______________

No comments:
Post a Comment