Wednesday, 14 February 2018

സൃഷ്ടാവിനെ അറിയുക (02)

*സ്രഷ്ടാവിനെ അറിയുക - 02*________

*അല്ലാഹുവല്ലാതെ മറ്റൊരു ഖാലിക്വുമില്ലെന്നും വായുവും വെള്ളവും ഭക്ഷണവും നല്‍കുന്നവനായി അവനല്ലാതെ മറ്റാരുമില്ലെന്നും എല്ലാവരും അംഗീകരിക്കുന്ന ശ്വസന വ്യവസ്ഥ എന്ന അത്ഭുത പ്രതിഭാസത്തെക്കുറിച്ച്‌ തന്നെ ഒന്ന്‌ ചിന്തിച്ചുനോക്കുക ഉപാപചയമെന്ന രാസപ്രവര്‍ത്തനത്തിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്‌ രക്തത്തിലൂടെ വന്ന്‌ മസ്‌തിഷ്‌കത്തിന്റെ അടിഭാഗത്തുള്ള മെഡുല്ലയില്‍ തട്ടുമ്പോള്‍ അവിടെനിന്ന്‌ നെഞ്ചിനെ വലയം ചെയ്‌തിരിക്കുന്ന പേശികളിലേക്ക്‌ ആവേഗങ്ങള്‍  അയക്കപ്പെടുന്നു. ഇതിന്റെ ഫലമായി മാംസപേശികള്‍ ചുരുങ്ങുകയും നെഞ്ചിനടിയിലെ ഡയഫ്രം ചലിക്കുകയും ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു. ഇങ്ങനെ മൂക്ക്‌, കണ്‌ഠം, ശ്വാസകോശങ്ങള്‍ എന്നീ അവയവങ്ങള്‍ പങ്കാളികളായി നടക്കുന്ന `ശ്വസനം’ എന്ന വ്യവസ്ഥാപിത തത്വത്തിന്‌ പിന്നിലുള്ളത്‌ യാദൃച്ഛികതയല്ലെന്നും തുല്യനില്ലാത്ത `ഖ്വാലിക്വ്‌’ ആണെന്നും പകല്‍വെളിച്ചംപോലെ സുവ്യക്തമാണ്‌.*

*എന്നിട്ടും മനുഷ്യര്‍ ആ സ്രഷ്‌ടാവില്‍നിന്ന്‌ തെറ്റിക്കപ്പെടുന്നു. `മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്‌ത അനുഗ്രഹം നിങ്ങള്‍ ഓര്‍മ്മിക്കുക. ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാതെ വല്ല സ്രഷ്‌ടാവുമുണ്ടോ?അവനല്ലാതെ യാതൊരു ഇലാഹുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌? (സൂറത്തുല്‍ ഫാത്വിര്‍: 3)*

*അല്ലാഹു ഒഴികെയുള്ള സര്‍വ്വവും സൃഷ്‌ടികളാണെന്നിരിക്കെ അല്‍ഖാലിക്വിന്റെ സൃഷ്‌ടിപ്പിനോട്‌ സദൃശ്യരാകുന്നത്‌ അവന്‍ വിരോധിക്കുന്നു.*

 *“ഒരു ഹദീഥ്‌ കാണുക. “അബൂഹുറൈറ (റ) യില്‍നിന്ന്‌ നിവേദനം. അല്ലാഹുവിന്റെ റസൂല്‍ (സ്വ) പറഞ്ഞു. “അല്ലാഹു പറഞ്ഞിരിക്കുന്നു. എന്റെ സൃഷ്‌ടിപ്പുപോലെ സൃഷ്‌ടിക്കുവാന്‍ തുനിയുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്‌? എങ്കില്‍ അവന്‍ പരമാണുവിനെ സൃഷ്‌ടിക്കട്ടെ. അല്ലെങ്കില്‍ അവനൊരു ധാന്യമണി സൃഷ്‌ടിക്കട്ടെ. അതുമല്ലെങ്കില്‍ ഒരു ബാര്‍ലി സൃഷ്‌ടിക്കട്ടെ.” (ബുഖാരി, മുസ്‌ലിം)*________🖋

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...