Wednesday, 14 February 2018

"യുക്തിയെന്ന ദൈവം"

*യുക്തി എന്ന ദൈവം*_____

🖋
*പത്തു ഗാലന്‍ വെള്ളവും ഏഴു ബാര്‍സോപ്പിനുള്ള കൊഴുപ്പും ഒമ്പതിനായിരം പെന്‍സിലിനുള്ള കാര്‍ബണും രണ്ടായിരത്തിയറുന്നൂറ് തീപ്പെട്ടിക്കോലിലെ ഫോസ്ഫറസും ഇടത്തരമെരാണിയിലെ ഇരുമ്പും കോഴിക്കൂടിനു വെള്ളയടിക്കാനുള്ള ചുണ്ണാമ്പും കുറച്ചു സള്‍ഫറും മാഗ്‌നീഷ്യവും അനുപാതത്തില്‍ കൂട്ടിക്കുഴച്ചാല്‍ മനുഷ്യ ശരീരമായി ഹവാര്‍ഡിന്റെ ആശയമാണിത്. രസതന്ത്രഞ്ജന്റെ വീക്ഷണത്തിലുള്ള മനുഷ്യനാണിത്.*

*യുക്തിയും ഇന്ദ്രിയ നിരീക്ഷണത്തോടെ കണ്ടെത്തിയതു തന്നെയാണ് നിരീശ്വരവാദി നിര്‍വചിക്കുന്ന മനുഷ്യനും. യുക്തി എന്ന മാനദണ്ഡമാണ് അവരുടെ ആയുധം. അതുപയോഗിച്ച് ലോകത്തെയും പ്രതിഭാസങ്ങളെയും അളക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കതീതമായി ഒന്നും തന്നെ വിശ്വാസയോഗ്യമല്ലെന്നു വാദിക്കുകയും ചെയ്യുന്നു. പദാര്‍ത്ഥ പ്രപഞ്ചവും ആശയ പ്രപഞ്ചവും ഉണ്ടത്രെ. ആശയപ്രപഞ്ചം പ്രാഥമികമാണ്. പദാര്‍ത്ഥ പ്രപഞ്ചം അതിന്റെ ഉല്‍പന്നമാണ്.*

*ഉണ്ണിത്തിരി എഴുതുന്നു: ”ഈശ്വരനുള്‍പ്പെടെയുള്ള ആശയങ്ങള്‍ ദ്രവ്യത്തിന്റെ (പദാര്‍ത്ഥത്തിന്റെ) അത്യന്തം സാന്ദ്രവും സങ്കീര്‍ണവുമായ സൂക്ഷ്മ രൂപത്തിലുള്ള മസ്തിഷ്‌കത്തിലുളവാക്കുന്ന ബോധത്തിന്റെ വിവിധ രൂപങ്ങള്‍ മാത്രമാണ്. യുക്തിവാദികള്‍ മതം ഒരാശയമാണെന്നും അതു ബുദ്ധിയില്‍ തെളിഞ്ഞ ഉത്പന്നമാണെന്നും പറയുന്നു.*

*ഈ ആശയപ്രപഞ്ചം രൂപപ്പെടുന്നത് അതിന്റെ ചിന്തയുണ്ടായ ഭൗതിക വസ്തുവിന്റെ സൃഷ്ടിയായാണ്. യുക്തിവാദിയായ ഹെഗല്‍ ആശയമാണ് ആദ്യമുണ്ടായതെന്ന് പറയുന്നു. പൊതുവെ പദാര്‍ത്ഥ പ്രപഞ്ചമാണ് ആദ്യമുണ്ടായതെന്ന സിദ്ധാന്തത്തെ യുക്തിവാദികള്‍ പിന്താങ്ങുന്നു. ‘പദാര്‍ത്ഥം ആദിയാണെന്നും അനശ്വരമാണെന്നും അത് എക്കാലത്തും എവിടെയും നില്‍ക്കുമെന്നും പദാര്‍ത്ഥത്തിന് എത്ര അവിശ്വസനീയമായ രൂപാന്തരമുണ്ടായാലും അതൊരിക്കലും ശൂന്യതയായി പരിണമിക്കുകയോ ശൂന്യതയില്‍നിന്ന് ഉയിര്‍കൊള്ളുകയോ ചെയ്യുന്നില്ലെന്നും അവര്‍ സിദ്ധാന്തിക്കുന്നു.*

*ന്യൂട്ടന്റെ ദ്രവ്യ പദാര്‍ത്ഥമെന്ന വാദമാണ് യുക്തിവാദികള്‍ പ്രപഞ്ചത്തിന്റെ ആത്യന്തിക സത്തയായി പരിചയപ്പെടുത്തുന്നത്. എന്നാല്‍, ഐന്‍സ്റ്റീന്‍ ദ്രവ്യ പദാര്‍ത്ഥത്തെ ഊര്‍ജമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ സാധിക്കുമെന്നും അതിനാല്‍ പദാര്‍ത്ഥം മൗലികമല്ലെന്നും കണ്ടെത്തി.അപ്പോള്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന വിശ്വാസവും അനുഭവവും അവിശ്വസനീയമായി കരുതുകയും ചെയ്യുന്നു.*

*സ്വതന്ത്ര നിലനില്‍പ്പുള്ള പദാര്‍ത്ഥ തലമുള്ളതിനാല്‍ ദൈവത്തിന്റെ ആവശ്യം വരുന്നില്ലത്രെ. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവിന്റെ മൊഴി തിരുത്തി സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത് ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നായിരുന്നു. ഇങ്ങനെ പ്രത്യക്ഷതയില്‍ ശാസ്ത്രീയതയും നിരീക്ഷണപാടവവുമാണ് യുക്തിവാദിയുടെ അളവുകോലെന്നു വരുന്നു.*
_______________🖋

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...