യുക്തിവാദികളുടെ അഭിപ്രായത്തിൽ മതഗ്രന്ഥങ്ങൾ ബാലരമ, ബാലമംഗളം പോലുള്ള വെറും കഥാ പുസ്തകങ്ങളാണ്.
മതങ്ങളെ പരിഹസിക്കാൻ വേണ്ടി അവർ ബാലമംഗളത്തിലെ ഒരു കഥാപാത്രമായ ഡിങ്കനെ ദൈവമാക്കി ഒരു മതവും ഉണ്ടാക്കി.
"ഡിങ്കോയിസം!!!"
പക്ഷെ രസകരമായ കാര്യം അതല്ല. യുക്തിക്ക് നിരക്കുന്നത് മാത്രമേ വിശ്വസിക്കൂ എന്ന് പറഞ്ഞ് നടക്കുന്ന ഇവർ വിശ്വസിക്കുന്നത് ലോകത്തെ ഏറ്റവും വലിയ കെട്ടുകഥയായ പരിണാമ സിദ്ധാന്തത്തിലാണ്.
എന്നെ എറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ള തമാശ പരിണാമ കഥകളാണ്. കുട്ടിക്കാലത്ത് ഞാൻ സ്ഥിരമായി പരിണാമ കഥകൾ വായിക്കുമായിരുന്നു. ഇപ്പോഴും ഒരു റിലാക്സേഷനു വേണ്ടി ഇടക്കൊക്കെ ഞാനത് വായിക്കാറുണ്ട്. അതിലെ ചില കഥകൾ വായിച്ചാൽ ആരായാലും ചിരിച്ചു മണ്ണ് കപ്പും.
എന്നെ എറ്റവും കൂടുതൽ ചിരിപ്പിച്ച കഥ ജിറാഫിൻെറ കഴുത്ത് നീണ്ട കഥയാണ്.
പണ്ട് ജിറാഫിന് മറ്റു മൃഗങ്ങളുടേത് പോലെ ചെറിയ കഴുത്തായിരുന്നു. ആ ചെറിയ കഴുത്ത് നീണ്ടതിൻെറ പുറകിൽ രസകരമായ ഒരു കഥയുണ്ട്.
ഒരിക്കൽ ഒരു വരൾച്ച വന്നു. താഴെയുള്ള പുല്ലുകളും ഇലകളുമെല്ലാം ഉണങ്ങിയപ്പോൾ ജിറാഫ് ആഹാരത്തിനായി വലിയ മരങ്ങളിലെ ഇലകളിലേക്ക് കഴുത്ത് നീട്ടാൻ തുടങ്ങി. അങ്ങിനെ തലമുറകളായി ജിറാഫുകൾ കഴുത്ത് നീട്ടാൻ ശ്രമിച്ചു കൊണ്ടിരുന്നു. അതിൻെറ ഫലമായി അവയുടെ കഴുത്ത് നീണ്ട് നീണ്ട് ഇന്നു നാം കാണുന്നത് പോലുള്ള നീളമുള്ള കഴുത്തായി മാറി.
പരിണാമം എന്നത് നിങ്ങൾ കരുതുന്നത് പോലെ ഏതാനും ദിവസങ്ങൾ കൊണ്ടോ കൊല്ലങ്ങൾകൊണ്ടോ സംഭവിക്കുന്ന ഒരു കാര്യമല്ല. ലക്ഷ കണക്കിന് വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന പ്രക്രിയയാണിത്.
അങ്ങിനെ ബുദ്ധിമാന്മാരായ ജിറാഫുകൾ അവരുടെ ദീർഘകാലത്തെ പ്രയത്നത്തിൻെറ ഫലമായി നീണ്ട കഴുത്തുകൾ നേടിയെടുക്കുകയും വരൾച്ചയെ അതിജീവിക്കുകയും ചെയ്തു.
അന്നുണ്ടായിരുന്ന മടയന്മാരും മടിയന്മാരുമായിരുന്ന മറ്റു ജീവികൾക്ക് എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല.
അതു പോലെ തന്നെ രസകരമായ മറ്റൊരു കഥയാണ് പാമ്പുകളുടേത്.
പണ്ടത്തെ പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു!!!
ആ കാലുകൾ പിന്നീടെങ്ങിനേയോ പരിണാമത്തിൻെറ ഫലമായി പാമ്പുകൾക്ക് നഷ്ടമായത്രേ.
ഇതുപോലെ നമ്മളെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരുപാട് രസകരമായ കഥകൾ പരിണാമ ഗ്രന്ഥത്തിലുണ്ട്. ഒരു ലോജിക്കുമില്ലാത്ത ഇത്തരം കെട്ടുകഥകൾ കണ്ണടച്ചു വിശ്വസിക്കുന്ന യുക്തിവാദികളാണ് മതങ്ങളെ ട്രോളുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ.
അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജബ്ബാർ മാഷും, രവീന്ദ്രൻ മാഷും കലക്കി കൊടുക്കുന്നത് മാത്രം അറിയാവുന്ന പൊട്ടകിണറ്റിലെ തവളകളല്ലെ യുക്തിവാദികളിൽ ഏറിയ പങ്കും.
_______________!!!!!!

No comments:
Post a Comment