Saturday, 17 February 2018

ഇസ്ലാമിലെ അടിമ ലൈംഗിക ചൂഷണത്തിനോ ? മറുപടി !

ഖുർആനിലെ വലതുകൈ ഉടമപെടുത്തിയവർ എന്നാൽ ഐ എസിൻറെ ലൈംഗിക അടിമകളല്ല
=========

യുക്തിവാദിക്ക് മറുപടി______!!!

അക്കോസേട്ടാ , ഈ ചോദ്യം അത്ര പഥ്യമല്ലാത്തത് കൊണ്ടാണ് മറുപടി പറയാൻ അല്പം സമയം കൂടുതൽ എടുത്തത് ... നമുക്ക് ചില കാര്യങ്ങൾ പരിശോധിക്കാം , ഭാഷയിൽ അൽപം യുക്തിവാദ പ്രയോഗങ്ങൾ കാണും , അത് എല്ലാരും സഹിക്കുക ക്ഷമിക്കുക ,,
അതായത് അക്കോസേട്ടാ പൂശാൻ മുട്ടുമ്പോ ഓടി പോയി കാര്യം നടത്താൻ വേണ്ടി വീട്ടിൽ തീറ്റയും വെള്ളവും കൊടുത്ത് വളർത്തുന്ന ലൈംഗിക അടിമകളല്ല ഇസ്‌ലാമിലെ വലുത് കൈ ഉടമപെടുത്തവർ എന്ന് ഖുർആൻ പറഞ്ഞ അടിമകൾ ...

അല്ലെങ്കിൽ യസീദി പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി ലേലത്തിൽ വിൽക്കുകയും അവരെ റേപ്പ് ചെയ്യുകയും എതിർത്താൽ കൊല്ലുകയും ചെയ്യുന്ന തെണ്ടിത്തരം ഇസ്ലാമിൽ ഇല്ലാത്തത് കൊണ്ടും , അപ്പനായാലും മകളായാലും പ്രായപൂർത്തിയെത്തിയ രണ്ടു പേർ അവരുടെ ലൈംഗിക ആവശ്യം നിർവഹിക്കുന്നതിൽ തെറ്റില്ലെന്ന് പറയുന്ന യുകതിവാദത്തിൻറെ ധാർമികത ഇസ്‌ലാമിന് വശമില്ലാത്തത് കൊണ്ടും വഴങ്ങിയില്ലെങ്കിൽ റേപ്പ് ചെയ്യുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇസ്‌ലാം പഠിപ്പിക്കാത്തത് കൊണ്ടും ഇസ്ലാം പറയുന്ന അടിമകളും, അന്ന് നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥയെയും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസിലാക്കാനുള്ള ഒരു ചെറിയ ശ്രമമാണ് ഞാൻ നടത്തുന്നത് ..

അത് കൊണ്ട് ഇത് മുഴുവനായും വായിക്കണം ..

ആദ്യമായി അടിമയെ മോചിപ്പിക്കുക എന്ന വാക്ക് ഖുർആനിൽ 6 തവണ ആവർത്തിക്കുന്നുണ്ട് .. അത് പുണ്യമായും , പാപത്തിനുള്ള പ്രതിക്രിയയായും , കരാറിൽ ഏർപ്പെടുന്ന അടിമകളുടെ മോചനം ഒരു നിർബന്ധ ബാധ്യതയായാണ് ഖുർആൻ എടുത്ത് പറയുന്നത് .. ഇപ്പറഞ്ഞൊതൊന്നും ഇല്ലാത്തവരായിരുന്നു ഐ എസിൻറെ യസീദി പെണ്കുട്ടികളായ ലൈംഗികാടിമകളും , വെള്ളക്കാർ അടിമകളാക്കിയ കറുത്ത വർഗക്കാരും , വെള്ളക്കാർ അടിമകളാക്കിയ ഇന്ത്യക്കാരും , പൂണൂലിട്ട ഏമാന്മാർക്ക് മുന്നിൽ ഉടുതുണി ഉരിയേണ്ടിവന്ന കേരളത്തിലെ സകല കീഴ്ജാതിക്കാരും അവരുടെ പെണ്ണുങ്ങളും ഒക്കെ , അവരൊന്നും അനുഭവിക്കാതിരുന്ന ഒരു സ്വാതന്ദ്രം ഒരു സുരക്ഷിതത്വം , പ്രാചീനമെന്നും പുരാതനമെന്നും , ഇരുണ്ട കാലഘട്ടമെന്നും ഗോത്രവർഗ സംസ്കാരം എന്നും നിങ്ങൾ വിളിച്ചാക്ഷേപിക്കുന്ന ഇസ്‌ലാമിക കാലഘട്ടത്തിൽ അറേബിയയിൽ നിലനിന്നുരുന്ന അടിമ സമ്പ്രദായത്തിൽ അടിമകൾ അനുഭവിച്ചിരുന്നു , അവരോട് ഇസ്ലാം സ്വീകരിച്ച നിലപാടും ,

 അവരോട് കാണിച്ച മര്യാദയും അറിയണമെങ്കിൽ നിങ്ങൾ ആദ്യം അറേബ്യക്ക് പുറത്തുണ്ടായിരുന്ന അടിമ സമ്പ്രദായത്തിൽ അടിമകളോടുള്ള ക്രൂരത ഇപ്രകാരമായിരുന്നു എന്ന് മനസിലാക്കേണ്ടതുണ്ട് ...
വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക 4 / 36

നല്ല നിലയിൽ വർത്തിക്കുക എന്നാൽ പൂശാൻ മുട്ടുമ്പോൾ പോയി കാര്യം സാധിക്കുക എന്നല്ല
നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍) നിന്ന്‌ മോചനക്കരാറില്‍ ഏര്‍പെടാന്‍ ആഗ്രഹിക്കുന്നവരാരോ അവരുമായി നിങ്ങള്‍ മോചനക്കരാറില്‍ ഏര്‍പെടുക; അവരില്‍ നന്‍മയുള്ളതായി നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍. അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന്‌ അവര്‍ക്ക്‌ നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക. നിങ്ങളുടെ അടിമസ്ത്രീകള്‍ ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌. 24 / 33

മോചനകരാറിൽ ഏർപ്പെടാൻ ഉദ്ദേശിച്ചാൽ അവരുമായി കരാറിൽ ഏർപ്പെടണം , ഒഴിഞ്ഞുമാറാൻ പറ്റില്ല .. അതായത് രമണാ , അക്കോസേട്ടാ , ഇതൊരു അടിമക്കും തനിക്ക് സ്വാതന്ദ്രം വേണം എന്നാഗ്രഹിക്കുന്നെങ്കിൽ , അയാൾക്ക് മോചന കരാറിൽ ഏർപ്പെടാം .. അത് കൊണ്ട് തന്നെഎന്ത് കൊണ്ട് അടിമത്തം നിരോധിച്ചില്ല എന്ന വിഡ്ഡി യുക്തീവാദികളുടെ അന്തം കമ്മി ചോദ്യം ഇതോടെ ചത്തു തൊലയും !!
അടുത്തത് നിങ്ങളുടെ സമ്പത്തിൽ നിന്നും അവർക്ക് നൽകി കൊണ്ട് അവരെ മോചിപ്പിക്കുക - അടിമ സമ്പ്രദായം നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു നാട്ടിൽ ഇത്തരമൊരു സംവിധാനം നിലവിലുണ്ടായിരുന്നോ അക്കോസേട്ടാ ? ഉണ്ടെകിൽ അതിനുള്ള തെളിവ് നിങ്ങൾ കൊണ്ട് വന്ന് കാണിക്കുക !
ചാരിത്രശുദ്ധിയോടെ ജീവിക്കാന്‍ അഗ്രഹിക്കുന്നുണ്ടെങ്കില്‍ ഐഹികജീവിതത്തിന്‍റെ വിഭവം ആഗ്രഹിച്ചു കൊണ്ട്‌ നിങ്ങള്‍ അവരെ വേശ്യാവൃത്തിക്ക്‌ നിര്‍ബന്ധിക്കരുത്‌.... എന്താ അക്കോസേട്ടാ ... അടിമയെ വെച് വ്യഭിചാരശാല നടത്തരുത് എന്ന് , ഈയൊരു വാക്ക് പറഞ്ഞ ഏതെങ്കിലും ഒരു യുക്തിവാദിപൊത്തകം നിങ്ങൾ നിങ്ങടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ ? .. അടിമകൾ അല്ലാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി വ്യഭിചാരശാലകൾ നടത്തുകയും , പോൺ സൈറ്റുകൾക്ക് വേണ്ട വീഡിയോ ഉണ്ടാകുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഈ വചനത്തിൻറെ പ്രാധാന്യം ഞാൻ പറയേണ്ടതില്ലല്ലോ ..!!!!

അസ്മാഅ്(റ) നിവേദനം: സൂര്യഗ്രഹണം ഉണ്ടാകുമ്പോള്‍ അടിമകളെ മോചിപ്പിക്കുവാന്‍ നബി(സ) നിര്‍ദ്ദേശിക്കാറുണ്ട്. (ബുഖാരി. 2. 18. 163)

കിട്ടുന്ന അവസരങ്ങൾ അടിമ മോചനത്തിന് റസൂൽ ഉപയോഗിച്ചിരുന്നു
ഹക്കീം(റ) നിവേദനം: അദ്ദേഹം നബി(സ)യോട് ചോദിച്ചു. പ്രവാചകരേ! ഞാന്‍ അജ്ഞാനകാലത്ത് പുണ്യകര്‍മ്മമെന്ന നിലക്ക് ദാനം ചെയ്യുകയും അടിമകളെ മോചിപ്പിക്കുകയും കുടുംബബന്ധം പുലര്‍ത്തുകയും ചെയ്യാറുണ്ടായിരുന്നു. എനിക്ക് അതിന് പ്രതിഫലം ലഭിക്കുമോ? അപ്പോള്‍ നബി(സ) പറഞ്ഞു: മുമ്പ് നിര്‍വ്വഹിച്ച പുണ്യകര്‍മ്മങ്ങളോടുകൂടിയിട്ടു തന്നെയാണ് നീ ഇസ്ലാമില്‍ പ്രവേശിച്ചിരിക്കുന്നത്. (ബുഖാരി. 2. 24. 517)

ജാഹിലിയാ കാലത്തും അടിമമോചനം പുണ്യകർമ്മമായി കണ്ടിരുന്നു
അബൂഹുറൈറ(റ)യും സൈദ്ബ്നു ഖാലിദും(റ) നിവേദനം: വിവാഹം ചെയ്യാത്ത അടിമസ്ത്രീ വ്യഭിചരിച്ചാല്‍ അവളെ എന്തുചെയ്യണമെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: നിങ്ങള്‍ അവളെ ചമ്മട്ടികൊണ്ടടിക്കുക. വീണ്ടും അവള്‍ വ്യഭിചരിക്കുകയാണെങ്കില്‍ ഒരു രോമത്തിന്റെ കയറിനെങ്കിലും അവളെ വില്‍ക്കുക. (ബുഖാരി. 3. 34. 363)

അടിമസ്ത്രീകൾക്ക് വ്യഭിചാരിക്കാൻ അവകാശമില്ല. അവരെ വ്യഭിചാരിക്കാൻ വിട്ട് കാശുണ്ടാക്കാനും അവകാശമില്ല !
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും ഒരു മുസ്ളീം അടിമയെ സ്വതന്ത്രനാക്കിയാല്‍ ആ അടിമയുടെ ഓരോ അംഗത്തിനും പ്രതിഫലമായി ഇവന്റെ അംഗത്തിനും പ്രതിഫലമായി ഇവന്റെ ഓരോ അംശത്തേയും നരകശിക്ഷയില്‍ നിന്ന് അല്ലാഹു മോചിപ്പിക്കുന്നതാണ്.

സഈദ്ബ്നുമര്‍ജാന്‍(റ) പറയുന്നു: ഈ ഹദീസുമായി ഞാന്‍ അലിയ്യ്ബ്നു ഹുസൈന്‍(റ)ന്റെ അടുത്ത് ചെന്നു. അപ്പോള്‍ അദ്ദേഹം അബ്ദുല്ലാഹിബ്നു ജഅ്ഫര്‍ ആയിരം സ്വര്‍ണ്ണനാണയം കൊടുത്തു വാങ്ങിയ തന്റെ അടിമയെ മോചിപ്പിച്ചു. (ബുഖാരി. 3. 46. 693)

ആയിരം സ്വർണനാണയം കൊടുത്ത് വാങ്ങിയ അടിമയെ മോചിപ്പിച്ചെന്ന് ... കോമഡിയെന്നല്ലാതെ എന്ത് പറയും ലേ അക്കോസേട്ടോ :) ???

അബൂദര്‍റ്(റ) പറയുന്നു: ഏറ്റവും പുണ്യമുള്ള പ്രവര്‍ത്തനമേതെന്ന് നബി(സ)യോട് ഞാന്‍ ചോദിച്ചു. അവിടുന്ന് അരുളി: അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യലുമാണ്. ഞാന്‍ ചോദിച്ചു. ഏത് അടിമയാണ് മോചിപ്പിക്കുവാന്‍ കൂടുതല്‍ നല്ലത്? നബി(സ) പറഞ്ഞു: ഉടമസ്ഥന്റെ പക്കല്‍ കൂടുതല്‍ വിലപിടിച്ച അടിമ.(ബുഖാരി. 3. 46. 694)

കാശ് കൂടുതൽ കൊടുത്ത് വാങ്ങിയ അടിമയെ മോചിപ്പിച്ചാൽ കൂടുതൽ പ്രതിഫലം .. എന്താ ഓഫർ ലേ അക്കോസേട്ടാ ??

ഹക്കീം(റ) നിവേദനം:അജ്ഞാനകാലത്തു അദ്ദേഹം നൂറ് അടിമകളെ മോചിപ്പിക്കുകയും നൂറ് ഒട്ടകങ്ങളെ കഴിവില്ലാത്തവര്‍ക്ക് ദാനം നല്‍കുകയും ചെയ്യുകയുണ്ടായി. ഇസ്ലാം സ്വീകരിച്ച ശേഷം നൂറ് ഒട്ടകങ്ങളെ സവാരിക്ക് വിട്ടുകൊടുക്കുകയും നൂറ് അടിമകളെ മോചിപ്പിക്കുകയും ചെയ്തു. ഞാന്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരേ! ഞാന്‍ ജാഹിലിയ്യാ കാലത്തു അനുഷ്ഠിച്ച പുണ്യകര്‍മ്മങ്ങള്‍ക്ക് എനിക്ക് പ്രതിഫലം ലഭിക്കുമോ? നബി(സ) അരുളി: നീ നന്മയില്‍ നിന്ന് പ്രവര്‍ത്തിച്ചതിന്റെ കൂടെ മുസ്ളീമായിരുന്നു. (അതിനാല്‍ പ്രതിഫലം ലഭിക്കുന്നതാണ്). (ബുഖാരി. 3. 46. 715)

നൂറു അടിമകളെ ഫ്രീയായി മോചിപ്പിച്ചെന്ന് , അതും ഒരു മനുഷ്യൻറെ വാക്ക് കേട്ട് .. ഹെന്താ ലേ അക്കോസേട്ടാ ?? വിശ്വസിക്കാൻ കഴിയില്ല .. കള്ളമാണെന്നേ :)

അനസ്(റ) നിവേദനം: റുബയ്യഅ് എന്ന മഹതി ഒരു അടിമസ്ത്രീയുടെ പല്ല് പൊട്ടിച്ചു. അപ്പോള്‍ റുബിയ്യഅ്ന്റെ ബന്ധുക്കള്‍ പ്രായശ്ചിത്തം സ്വീകരിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിസമ്മതിച്ചു. പ്രതികാരനടപടി തന്നെ ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ നബി(സ)യുടെ അടുത്തുവന്നപ്പോള്‍ നബി(സ) പ്രതികാര നടപടിക്ക് കല്‍പ്പിച്ചു. അനസ്ബ്നുഉമര്‍(റ) പറഞ്ഞു. പ്രവാചകരേ! റുബിയ്യഅ് ന്റെ പല്ല് പൊട്ടിക്കപ്പെടുകയോ? താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവളുടെ പല്ല് പൊട്ടിക്കപ്പെടുകയില്ല. നബി(സ) അരുളി: അനസ്! അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചതാണ് പ്രതികാരനടപടി. ഉടനെ അവര്‍ തൃപ്തിപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. അപ്പോള്‍ നബി(സ) പറഞ്ഞു. നിശ്ചയം മനുഷ്യരുടെ ഇടയില്‍ ചിലരുണ്ട്. അവര്‍ അല്ലാഹുവിനെ പിടിച്ച് സത്യം ചെയ്തുപറഞ്ഞാല്‍ അവനത് നിര്‍വ്വഹിച്ചുകൊടുക്കും. (ബുഖാരി. 3. 49. 866)

അടിമയുടെ പല്ലടിച്ചുപൊട്ടിച്ച ഉടമയുടെ പല്ലടിച്ചുപൊട്ടിക്കാൻ ആരെങ്കിലും പറയുവോ ??

സിരിച്ച്സിറിച്ചു മരിക്കും ലേ അക്കോസേട്ടാ ??

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും "ലാ ഇലാഹ ഇല്ലല്ലാഹു വഹദഹുലാശരീകലഹു ലഹൂല്‍ മുല്‍കു വലഹുല്‍ഹംദു വഹുവ അല്ലാകുല്ലി ശൈഇന്‍ ഖദീര്‍'' എന്ന് ഒരു ദിവസം ചൊല്ലിയാല്‍ അതു അവന്നു പത്തു അടിമകളെ മോചിപ്പിച്ചതിന് തുല്യമാണ്. നൂറ് പുണ്യങ്ങള്‍ അവന് രേഖപ്പെടുത്തും. നൂറ് പാപങ്ങള്‍ മാപ്പ് ചെയ്യപ്പെടും. വൈകുന്നേരം വരെ അത് അവന്ന് പിശാചില്‍ നിന്നുളള സംരക്ഷണവും ആയിത്തീരും. ഇവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായ ഒരു സംഗതി ആരും കൊണ്ടുവരുന്നില്ല. ഒരാള്‍ ഒഴികെ. അവന്‍ ഇതിനേക്കാള്‍ പ്രവര്‍ത്തിച്ചു. (ബുഖാരി. 4. 54. 514)

അടിമയെ മോചിപ്പിക്കൽ പ്രാർഥനയ്ക്ക് തുല്യമാണെന്ന് ... ഹെന്ത് ചെയ്യും ?? കോമഡി എന്നാ എജ്ജാതി കോമഡി .. ലേ !

അബൂഹുറൈറ(റ) പറയുന്നു: ഹൂദൈല്‍ ഗോത്രത്തിലെ രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉണ്ടായ ഒരു തര്‍ക്കത്തില്‍ നബി(സ) വിധി പറഞ്ഞു: അവര്‍ ശണ്ഠയായപ്പോള്‍ ഒരുത്തി മറ്റവളെ കല്ലെടുത്തെറിഞ്ഞു. അതു ഗര്‍ഭിണിയായ അവളുടെ വയറ്റിനു തട്ടി. ഗര്‍ഭത്തിലിരിക്കുന്ന അവളുടെ ശിശുവിനെ അങ്ങിനെ മറ്റവള്‍ വധിച്ചുകളഞ്ഞു. നബി(സ)യുടെ മുന്നില്‍ ആവലാതിയുമായി അവള്‍ വന്നു. ഒരു അടിമയെ അല്ലെങ്കില്‍ ഒരു അടിമസ്ത്രീയെ നഷ്ടപരിഹാരമായി നല്‍കുവാന്‍ നബി(സ) കല്‍പ്പിച്ചു(ബുഖാരി. 7. 71. 654)

അബദ്ധത്തിൽ പറ്റിയ തെറ്റിന് പ്രതിവിധി അടിമമോചനം !
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841)

അടിമയെ കുറിച് ഇല്ലാവചനം പറയരുത് !

അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കില്‍ പോലും അദ്ദേഹത്തിന്റെ കല്‍പനകള്‍ നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുവീന്‍. (ബുഖാരി. 9. 89. 256)
ഒരു അടിമ ഭരണാധികാരിയായാൽ ...... നിങ്ങൾ അയാളുടെ കല്പന അനുസരിക്കണം !!
എൻറെ അക്കോസേട്ടാ , നിങ്ങൾ സത്യത്തിൽ ഇപ്പൊ ആത്മഹത്യ ചെയ്യാൻ തോന്നുന്നില്ലേ ??

നാഫിഅ്(റ) പറയുന്നു: സ്വഫിയ്യ: അദ്ദേഹത്തോട് പറഞ്ഞു: ഖലീഫ ഉമര്‍(റ)ന്റെ ഒരു അടിമ യുദ്ധത്തില്‍ പെട്ട ഒരു അടിമസ്ത്രീയെ നിര്‍ബന്ധിച്ച് അവളുടെ കന്യകത്വം നഷ്ടപ്പെടുത്തി. ഉമര്‍(റ) അവനെ ശിക്ഷിക്കുകയും നാട് കടത്തുകയും ചെയ്തു. എന്നാല്‍ സ്ത്രീയെ അദ്ദേഹം ശിക്ഷിക്കുകയുണ്ടായില്ല. (ബുഖാരി. 6949)

ഇവിടെയാണ് പോയിൻറ് ... ഒരടിമ വേറൊരു അടിമയോട് ചെയ്ത അക്രമത്തിന് അക്രമം ചെയ്ത സ്വന്തം അടിമയെ നാട് കടത്തി ! കന്യാകത്വം ഉള്ള അടിമകൾ ഉണ്ടായിരുന്നു എന്നർത്ഥം ! അതായത് രമണാ ...പ്രായപൂർത്തിയെത്താത്ത പിഞ്ചുകുഞ്ഞുങ്ങളെ വരെ കടിച്ചുകീറി തിന്നുന്ന നായിൻറെ മക്കൾ അന്നില്ലായിരുന്നു അല്ലെങ്കിൽ അവരുടെ എണ്ണം വളരെ കുറവായിരുന്നു എന്ന് വേണം കരുതാൻ !

അബൂഹുറയ്റ(റ) വില്‍ നിന്ന് നിവേദനം: നബി(സ) പ്രവചിച്ചിരിക്കുന്നു: ഒരു ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നീ ചെലവഴിക്കും. ഒരു ദീനാര്‍ അടിമത്തവിമോചനത്തിലും ചെലവഴിക്കും. ഒരു ദീനാര്‍ ദരിദ്രന് ധര്‍മ്മമായും ചെലവഴിക്കും. ഒരു ദീനാര്‍ നിന്റെ കുടുംബത്തിലും നീ ചെലവഴിക്കും. എന്നാല്‍ അവയില്‍ കൂടുതല്‍ പ്രതിഫലമുള്ളത് സ്വന്തം കുടുംബത്തിനുവേണ്ടിചെലവഴിച്ചതിനാണ്. (മുസ്ലിം)

അടിമ മോചനത്തിന് വേണ്ടി നടത്തുന്ന ഏതൊരു ദാനവും പ്രതിഫലാർഹമാണ് എന്നർത്ഥം !

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. ഒരാള്‍ മരിക്കയും അയാള്‍ സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമയല്ലാതെ മറ്റു അവകാശികള്‍ അയാള്‍ക്കു അവശേഷിക്കാതിരിക്കയും ചെയ്തു. പ്രവാചകന്‍(സ) പറഞ്ഞു. അയാള്‍ക്ക് (പിന്‍തുടര്‍ച്ചാവകാശപ്പെടുത്തുന്നതിന്) ആരെങ്കിലും ഉണ്ടോ? അവര്‍ പറഞ്ഞു: സ്വതന്ത്രനാക്കിയ ഒരടിമയല്ലാതെ അയാള്‍ക്കു മറ്റാരും ഇല്ല. അതിനാല്‍ പ്രവാചകന്‍(സ) അയാളുടെ പിന്‍തുടര്‍ച്ചാവകാശം അയാള്‍ക്ക് (അടിമക്ക്) കൊടുത്തു. (അബൂദാവൂദ്)

അവകാശികൾ ആരുമില്ലാത്ത ഉടമ മരിച്ചാൽ അയാളുടെ സ്വത്തുക്കൾ അടിമയ്ക്ക് സ്വന്തം !!
ഇനി പറ അക്കോസേട്ടാ ?

(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ 4 / 24

നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്‌. 4 / 25

പൂശാൻ മുട്ടുമ്പോ പോയി പൂശാനല്ല, ഭാര്യയുടെ അവകാശങ്ങൾ നൽകി അവലെ സ്വീകരിക്കാനാ പറഞ്ഞത് !

നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്‍റെ ഭാര്യമാരെ നിനക്ക്‌ നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്ക്‌ (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.)

സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക്‌ ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) 33/ 50 ...

ഇത്രേം പെണ്ണുങ്ങളെ റസൂൽ വിവാഹം കഴിച്ചിരുന്നെകിൽ ഒരു പത്തഞ്ഞൂറു വിവാഹമെങ്കിലും കഴിക്കാൻ കഴിയുമായിരുന്നു !! ഇതെങ്ങാനും അക്കോസേട്ടാ നിങ്ങളോടോ എന്നോടോ പറഞ്ഞിരുന്നെകിൽ ഒന്നാലോചിച്ചേ .. ഓടി നടന്ന് കിട്ടിയേനെ !!

തീര്‍ച്ചയായും അവരുടെ രക്ഷിതാവിന്‍റെ ശിക്ഷ (വരികയില്ലെന്ന്‌) സമാധാനപ്പെടാന്‍ പറ്റാത്തതാകുന്നു.
തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരും (ഒഴികെ) തങ്ങളുടെ ഭാര്യമാരുടെയോ, വലം കൈകള്‍ ഉടമപ്പെടുത്തിയവരുടെയോ കാര്യത്തിലൊഴികെ. തീര്‍ച്ചയായും അവര്‍ ആക്ഷേപമുക്തരാകുന്നു.എന്നാല്‍ അതിലപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അതിരുകവിയുന്നവര്‍. 70 / 28 -31

ഇനി പറ അക്കോസേട്ടാ ?? വലതുകൈ ഉടമപെടുത്തിയവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടോ എന്ന് പറഞ്ഞാൽ ഓടി നടന്ന് അടിമകളെ മുഴുവൻ പൂശലാണ് എന്ന് തലതിരിഞ്ഞ യുക്തിവാദികളെ പറയൂ തലയ്ക്ക് വെളിവുള്ള ഒരു മനുഷ്യനും പറയില്ല !

അതിന് ഇസ്ലാം മുന്നോട്ട് വെച്ച മാനദണ്ഡം ഭാര്യയെപോലെ സ്വീകരിക്കുക എന്നത് , ഭാര്യ എന്നാൽ പ്രോസ്റ്റിറ്റിയൂട്ട് എന്നർത്ഥം യുക്തിവാദികൾക്കേ കാണു , തലയ്ക്ക് വെളിവുള്ളവർക്ക് കാണില്ല .. ഐ ആം ദി സോറി അളിയാ ... ഇത്രേം നിലവാരമേ ആ ചോദ്യത്തിനുള്ളൂ ,_______,,,,,!!!!!!!!!

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...