Tuesday, 20 February 2018

വ്യവസ്ഥയെന്ന ദൈവ നടപടിയും ദൈവനിഷേധികളുടെ ദുർന്യായവും

വ്യവസ്ഥയെന്ന ദൈവ നടപടിയും ദൈവനിഷേധികളുടെ ദുർന്യായവും
________________!!!

വ്യവസ്ഥ:
------------
യുക്തി ബാധയ്യ്ക്ക്... ദഹിക്കാത്ത ഏറ്റവും വലിയ വിഷയമാണ് വ്യവസ്ഥ...

*പ്രകൃതിയുടെ വ്യവസ്ഥയില്‍ നിന്ന് ദൈവത്തെ അന്യേഷിക്കല്‍ തനി മണ്ടത്തരമാണ് ദൈവം വ്യവസ്ഥയ്ക്ക്.. അധീനനാണ്...

*പ്രപഞ്ചത്തെ ഒരുദിവസംകൊണ്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനായിരിക്കെ...,
ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിക്കുക എന്നത് ദൈവം തിരഞ്ഞെടുത്ത.. ഒരു...വ്യവസ്ഥ!

*മനുഷ്യനെ മണ്ണില്‍ നിന്ന്സൃഷ്ടിച്ചു എന്നത് ദൈവം തിരഞ്ഞെടുത്ത വ്യവസ്ഥ...മണ്ണില്ലാതെയും ദൈവത്തിനു മനുഷ്യനെ സൃഷ്ടിക്കമായിരുന്നു....

*പുരുഷ ബീജം കൊണ്ട് ജീവ വംശത്തെ സംവിധാനിച്ച ദൈവം പുരുഷ ബീജമില്ലാതെ ഈസാനബിയെ(യേശു) വിനെസൃഷ്ടിചത് ദൈവിക വ്യവസ്ഥയിലെ ചെറിയൊരു മാറ്റം.

*തീയ്യിനു ദൈവംനല്‍കിയ വ്യവസ്ഥ ചൂടും കത്തിക്കരിക്കുക എന്നാസ്വഭാവം പക്ഷെ ഇബ്രാഹിം നബിയെ നമ്രൂദ് രാജന്‍ അഗ്നികുണ്ടതിലേക്ക് വലിചെറിഞ്ഞപ്പോള്‍ തീയ്യുടെസ്വഭാവത്തിന് അതിന്റെ വ്യവസ്ഥയ്ക്ക് മാറ്റം വരുത്തി അത് തണുപ്പും രക്ഷയുമായി....

*മലക്കുകള്‍ ദൈവത്തിന്‍റെ ആജ്ഞാനുവർത്തികളാണ് , പ്രപഞ്ചത്തിലെ ചിലകാര്യങ്ങള്‍ അവരെക്കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്..അതൊരുവ്യവസ്ഥയാണ്‌..
ദൈവം നിരാശ്രയനാണ്..അവരില്ലാതെയും കാര്യങ്ങള്‍ നടത്താന്‍ കഴിവുള്ളവനാണ്‌.

*ജീവികള്‍ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനും,കണ്ണില്ലാതെ കാണാനും..ചെവിയില്ലാതെ കേള്‍ക്കാനും..ഉള്ള വ്യവസ്ഥ ദൈവത്തിനു സൃഷ്ടിക്കാമായിരുന്നു........ഇപ്പോഴുള്ള വ്യവസ്ഥയാണ്‌ ദൈവംതിരഞ്ഞെടുത്തത്...

*ശാസ്ത്രം പ്രപഞ്ചത്തിലെ അസംസ്കൃത വസ്തുക്കളില്‍ നിന്ന് പലതുംനിര്‍മ്മിക്കുന്നു....ഇല്ലായ്മയില്‍ നിന്ന് ഒരു വസ്തുവും
ശാസ്ത്രംനിര്‍മ്മിക്കുന്നില്ല...മാത്രമല്ല നിസ്സാര ജീവിയായ
ഒരീച്ചയെപ്പോലും ശാസ്ത്രം സൃഷ്ടിക്കുന്നില്ല.

*ദൈവംഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കുന്നവനാണ്..

പ്രപഞ്ചവും അതിലെ സകലചരാചരങ്ങളും, ഒരുമാതൃകയുമില്ലാതെ..ഇല്ലായ്മയില്‍നിന്ന് സൃഷ്ടിച്ചതാണ്............

ഇത്രയും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങൾക്ക് മനുഷ്യരിലേക്കുള്ള പരിണാമം വിദൂരമല്ല!!!!

ഒരു ചോദ്യം ______???

അല്ലാഹു എല്ലാത്തിനും കഴിവുള്ളവനും പരാശ്രയരഹിതനും ആണെന്നാണല്ലോ ഇസ്ലാം പറയുന്നത്. എങ്കില്‍ പിന്നെ അല്ലാഹു എന്തിനാണ് പല കാര്യങ്ങള്‍ ചെയ്യാന്‍ (ഉദാ: മഴ വര്‍ഷിപ്പിക്കല്‍, ആത്മാവിനെ പിടിക്കല്‍, പ്രവാചകന്മാര്‍ക്ക് തന്റെ സന്ദേശം എത്തിക്കല്‍ മുതലായവ) മലക്കുകളെ ആശ്രയിക്കുന്നത്?????


= ചോദ്യത്തില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ അല്ലാഹു മലക്കുകളെ ആശ്രയിക്കുന്നു എന്നതിന് തെളിവല്ല.

ഇതൊക്കെ അവന്റെ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. അല്ലാഹുവിനു വേണമെങ്കില്‍ മലക്കുകള്‍ ഇല്ലാതെയും അതൊക്കെ ചെയ്യാം.
പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്നവനാണ് അല്ലാഹു. അതിനു അവന്‍ ചില നടപടിക്രമങ്ങളും വ്യവസ്ഥയും നിശ്ചയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന് മാങ്ങ ലഭിക്കാന്‍ മാവ് വേണം, അത് തെങ്ങില്‍ നിന്നും ലഭിക്കില്ല, മനുഷ്യന് കാണാന്‍ കണ്ണ് വേണം, ചെവി കൊണ്ട് കാണാന്‍ പറ്റില്ല. ഇത് അല്ലാഹുവിന്റെ നടപടിയാണ്. ഓരോന്നും എങ്ങനെ വേണമെന്നു അവനറിയാം. കണ്ണില്ലാതെ കാണാനുള്ള കഴിവ് മനുഷ്യനു നല്‍കാനും അവനു സാധിക്കും. പക്ഷെ അങ്ങനെയൊരു വ്യവസ്ഥ അവന്‍ ഈ ഭൂമിയില്‍ നിശ്ചയിച്ചിട്ടില്ല.

ഇതുപോലെ മഴ പെയ്യിക്കാനും ആത്മാവിനെ പിടിക്കാനുമൊക്കെ അല്ലാഹു മലക്കുകളെ നിശ്ചയിച്ചിരിക്കുന്നു. ആ മലക്കുകളെ സൃഷ്ടിച്ചതും അവര്‍ക്ക് അവരുടെ ചുമതല നിര്‍വഹിക്കാനുള്ള കഴിവ് കൊടുത്തതും അല്ലാഹു തന്നെയാണ്. മലക്കുകള്‍ ഇല്ലാതെയും അല്ലാഹുവിനു അവന്‍ ഉദ്ദേശിക്കുന്നത് ചെയ്യാന്‍ കഴിയും. ആ രീതി അല്ലാഹു സ്വീകരിച്ചില്ല എന്ന് മാത്രം. അതവന്റെ യുക്തിയാണ്.

ഇപ്പറഞ്ഞവയും പ്രപഞ്ചത്തിലെ മറ്റു പ്രവര്‍ത്തനങ്ങളും എല്ലാംതന്നെ അല്ലാഹുവിന്റെ നടപടിക്രമമാണ്. അവനാണ് അത് തീരുമാനിക്കുന്നതും. അല്ലാഹുവിനു അങ്ങനെ ചെയ്തുകൂടായിരുന്നോ ഇങ്ങനെ ചെയ്തു കൂടായിരുന്നോ എന്നൊക്കെയുള്ള വിഡ്ഢിചോദ്യങ്ങള്‍ ചിലര്‍ ഉന്നയിക്കാറുണ്ട്. എത്രകാലം കൊണ്ട് പ്രപഞ്ചം സൃഷ്ടിക്കണം, പ്രപഞ്ചത്തെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്ന് അതിന്റെ ഉടമയായ അല്ലാഹുവിനറിയാം. അതിനു ഒരു സൃഷ്ടിയുടെയും ഉപദേശം അവനാവശ്യമില്ല. മനുഷ്യന്റെ യുക്തിക്കനുസരിച്ചല്ല അല്ലാഹുവിന്റെ യുക്തി പ്രവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഇത്തരം ചോദ്യകര്‍ത്താക്കള്‍ക്ക് വേണം.
__________________!!!!!!!!!!

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...