Wednesday, 14 February 2018

മതേതര വാദമെന്നാൽ എന്ത്

എന്താണ് മതേതര വാദം


*'ഏതെങ്കിലും മതത്തിൽ വിശ്വസിക്കുകയോ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നതിനൊപ്പം ഇതര  മതങ്ങളെ ബഹുമാനിക്കുകയും അവരോടു സഹിഷ്ണുതയോടെ വർത്തിക്കുകയും ചെയ്‌യുന്നവൻ'* എന്നതാണ് മതേതര വാദി എന്നതു കൊണ്ടർത്ഥമാക്കുന്നത്..


എല്ലാരും മതമില്ലാത്തവരായിക്കൊള്ളണം എന്നു വാശി പിടിക്കുന്നവനും എല്ലാരും എന്റെ മതത്തിൽ ചേർന്നു കൊള്ളണം എന്നു വാദിക്കുന്നവനും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?

*രണ്ടും തീവ്രവാദം തന്നെ..*

ഒന്നു മത തീവ്രവാദം.. മറ്റേതു നിരീശ്വര തീവ്രവാദം..


മറ്റു മതങ്ങളെ അവഹേളിക്കുന്ന വർഗീയ വാദിയും എല്ലാ മതങ്ങളെയും ആക്ഷേപിക്കുന്ന നിരീശ്വര വാദിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ തന്നെ..

*രണ്ടും അസഹിഷ്ണുതയുടെ പര്യായങ്ങൾ..*

രണ്ടും പുതിയ കാലഘട്ടത്തിന്റെ സൃഷ്ടികൾ..


*നാനാത്വത്തിൽ ഏകത്വം..*

അതല്ലേ ഇന്ത്യയുടെ മുദ്രാവാക്യം?

അതല്ലേ നമ്മെ പൂർവീകർ പഠിപ്പിച്ചത്?

No comments:

Post a Comment

"ചേലാ കർമ്മത്തിന്റെ മതവും ശാസ്ത്രവും "

"ചേലാ കർമ്മത്തിന്റെ  മതവും ശാസ്ത്രവും " ഇസ്‌ലാമിലെ പരിഛേദന കർമ്മത്തെ ക്രൂരവും പ്രാകൃതവുമായി ചിത്രീകരിക്കാനുള്ള ശ്രമം, കാല...